covid

കൊല്ലം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. കൊട്ടാരക്കര സ്വദേശി അസ്മാബീവി എന്ന എഴുപത്തിമൂന്നുകാരിയും കോഴിക്കോട് പളളിക്കണ്ടി കെ ടി ആലിക്കോയ എന്ന എഴുപത്തേഴുകാരനുമാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70ആയി.

ഒരാഴ്ചയായി കൊല്ലത്ത് ചികിത്സയിലായിരുന്ന അസ്മാബീവിയെ രോഗം കടുത്തതിനെ തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. അസ്മാബീവിക്ക് മറ്റേതെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.കെ ടി ആലിക്കോയയുടെ നാല് കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതിനിടെ വയനാട് വാളാട് 51 പേർക്ക് കൂടി ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതൽ പരിശോധന നടക്കുകയാണ്.