തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. തുടർച്ചയായി എട്ടാമത്തെ ദിവസമാണ് സ്വർണവില പുതിയ റെക്കോഡിലെത്തുന്നത്. ഇന്ന് പവന് 320 രൂപ കൂടി 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.
280 രൂപകൂടി കൂടിയാൽ പവന് 40,000 രൂപയിലെത്തും. ഈ നിരക്കിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ ജി എസ് ടി യും പണിക്കൂലിയും സെസുമുൾപ്പെടെ 44,000 രൂപയിലേറെ നൽകേണ്ടിവരും.
കൊവിഡ് മൂലമുളള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ സുരക്ഷിത നിക്ഷേപമെന്ന് നിലയിൽ ചിലർ സ്വർണം വാങ്ങിക്കൂട്ടുന്നത് എന്നിവയാണ് വില വർദ്ധനവിന്റെ പ്രധാന കാരണങ്ങൾ. സ്വർണത്തിന്റെ വില ഉടനൊന്നും കുറയാനിടയില്ലെന്നാണ് ഈരംഗത്തെ വിദഗ്ധർ പറയുന്നത്.