chennithala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ചവന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമാണ്. പരിശോധനകളുടെ എണ്ണം കുറഞ്ഞു. കൊവിഡ് രേഖകളിൽ സർക്കാർ കൃത്രിമം കാണിക്കുകയാണ്. പ്രവാസികളുടെ കാര്യത്തിലും വീഴ്ചയുണ്ടായി. ജനങ്ങൾ സ്വയം ചികിത്സിക്കേണ്ട അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തി. രോഗികൾ വീട്ടിൽ കഴിയുന്നത് ഫലപ്രദമല്ല. വീടുകളിൽ ആര് ചികിത്സിക്കുമെന്ന് വ്യക്തമല്ല. ക്വാറന്റൈനുകൾ എല്ലാം പരാജയപ്പെട്ടു. ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസന്ധിയിലായവർക്ക് 5000രൂപ നേരിട്ട് നൽകണം. കൊവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം എല്ലാ സഹകരണങ്ങളും നൽകി'-ചെന്നി​ത്തല പറഞ്ഞു.