diesel

ന്യൂഡൽഹി : ഡീസൽ വില കുറയ്ക്കാൻ തീരുമാനിച്ച് ഡൽഹി സർക്കാർ. ഡീസലിന് 30 ശതമാനത്തിൽ നിന്ന് മൂല്യവർദ്ധിത നികുതി 16.75 ശതമാനമായി കുറയ്ക്കാനാണ് മന്ത്രിസഭാ തീരുമാനം. ഡൽഹിയിൽ ഡീസലിന്റെ വില 82 രൂപയിൽ നിന്ന് 73.64 രൂപയായി കുറയും. ലിറ്ററിന് 8.36 രൂപ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നിരവധി നടപടികളിൽ ഒന്നാണിത്. തൊഴിൽ സാദ്ധ്യതയ്ക്കായി ഈ ആഴ്ച ആദ്യം സർക്കാർ ഒരു പോർട്ടൽ ആരംഭിച്ചിരുന്നു-കേജ്‌രിവാൾ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80 രൂപ 43 പൈസയാണ്. എന്നാല്‍ ഡീസലിന് 81.94 രൂപയാണ്.

നിലവില്‍ രാജ്യ തലസ്ഥാനത്ത് പെട്രോളിനേക്കാള്‍ മുകളിലാണ് ഡീസലിന്റെ വില. രാജ്യത്തിന്റെ മറ്റെല്ലാ പ്രദേശങ്ങളിലും ഡീസല്‍ വില പെട്രോളിന് താഴെ നില്‍ക്കുമ്പോഴാണ് ഡല്‍ഹിയിലെ വില വ്യത്യാസം.