സിഡ്നി : അമേരിക്കയിൽ കൊവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ആഗസ്റ്റിൽ തുടങ്ങാനിരിക്കുന്ന യു.എസ് ഒാപ്പൺ ടെന്നീസ് ടൂർണമെന്റിൽ താൻ കളിക്കാനുണ്ടാവില്ലെന്ന് ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്ലി ബാർട്ടി അറിയിച്ചു.കൊവിഡിനെത്തുടർന്ന് ഫ്രഞ്ച് ഒാപ്പൺ മാറ്റിവയ്ക്കുകയും വിംബിൾഡൺ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലും ആഗസ്റ്റ് 31 മുതൽ യു.എസ് ഒാപ്പൺ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. സെറീന വില്യംസ് ഉൾപ്പടെയുള്ള താരങ്ങൾ ഇതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ബെൽഗ്രേഡിൽ നടന്ന പ്രദർശന ടൂർണമെന്റിനെത്തുടർന്ന് നൊവാക്ക് ജോക്കോവിച്ച് ഉൾപ്പടെയുള്ളവർക്ക് രോഗബാധയുണ്ടായത് ടെന്നീസ് ലോകത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.