മുംബയ്: ഇന്ത്യൻ ഫുട്ബാളിലെ റെക്കാഡ് ട്രാൻസ്ഫർ തുകയ്ക്ക് എഫ്.സി ഗോവയുടെ സൂപ്പർ മിഡ്ഫീൽഡർ ഹ്യൂഗോ ബൗമസിനെ മുംബയ് സിറ്റി സ്വന്തമാക്കി. മൂന്നു സീസണിലായി ഗോവയുടെ കുതിപ്പിന് സഹായിച്ച ഹ്യൂഗോയെ മുംബയ് നേരത്തേ നോട്ടമിട്ടിരുന്നു. എന്നാൽ 1.60 കോടി റിലീസ് ക്ലോസ് ആയി നിശ്ചയിച്ച് ഗോവ ഇൗ നീക്കത്തിന് തടയിട്ടിരുന്നു. എന്നാൽ, ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക നൽകാൻ തീരുമാനിച്ച് മുംബയ് കരാർ ഉറപ്പിച്ചു. കഴിഞ്ഞ സീസണിൽ 11 ഗോളുകളടിക്കുകയും 10 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത താരമാണ് ഹ്യൂഗോ.