francisco

കൊൽക്കത്ത : ഐ ലീഗ് ഫുട്ബാൾ ക്ളബ് ഇൗസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകനായി ഗോവക്കാരൻ ഫ്രാൻസിസ്കോ ജോസ് ബ്രുട്ടോ ഡ കോസ്റ്റയെ നിയമിച്ചു. കഴിഞ്ഞ സീസണിൽ ഐ ലീഗ് റണ്ണേഴ്സ് അപ്പാക്കിയ സ്പാനിഷ് പരിശീലകൻ മരിയോ റിവേറയക്ക് പകരമാണ് ഫ്രാൻസിസ്കോ എത്തുന്നത്. നേരത്തേ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായിരുന്നു ഫ്രാൻസിസ്കോ.