doc

കെയ്റോ: ഈജിപ്തിൽ പാവപ്പെട്ടവരെ ചികിത്സിയ്ക്കാനായി ജീവിതം ഉഴിഞ്ഞ് വച്ച പ്രശസ്ത ഡോക്ടർ മുഹമ്മദ് മഷാലി (76) അന്തരിച്ചു. തന്റെ ഗ്രാമമായ ടാന്റയിൽ പാവപ്പെട്ടവർക്കായി കുറഞ്ഞ നിരക്കിൽ ചികിത്സ നൽകിയിരുന്നു.. സാധാരണ ഡോക്ടർമാർ 40 ഈജിപ്ഷ്യൻ പൗണ്ട് (187.61 ഇന്ത്യൻ രൂപ) ഈടാക്കുമ്പോൾ മഷാലി 10 പൗണ്ടാണ് ( 46.90 ഇന്ത്യൻ രൂപ) ഫീസായി വാങ്ങിയിരുന്നത്. ചിലപ്പോൾ രോഗികൾക്ക് മരുന്നും വാങ്ങി നൽകിയിരുന്നു. ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിൽ വളർന്നയാളാണ് അതിനാലാണ് പാവപ്പെട്ടവർക്ക് വേണ്ടി സേവനം ചെയ്യുന്നതെന്ന് മഷാലി പറഞ്ഞിരുന്നു.