fortkochi

കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് ഫോർട്ട് കൊച്ചി മേഖലയിൽ കർഫ്യൂ എർപ്പെടുത്തി. ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെത്തുടർന്നാണ് കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്.

അതേസമയം ആലുവയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഇളവുനൽകേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടർന്നാണ് ആലുവ നഗരസഭയും സമീപത്തെ ഏഴുപഞ്ചായത്തുകളും ഉൾപ്പെടുത്തി പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ക്ലസ്റ്ററിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ഇവിടെേക്കുളള പ്രവേശന മാർഗങ്ങൾ പൊലീസ് അടച്ചിരിക്കുകയാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുകളുളളത്.