റോഡിലെ ഡ്രൈവിംഗിനെ കുറിച്ച് ഒരു തമാശ കഥയുണ്ട്.വണ്ടി ഓടിക്കേണ്ടയാൾ താൻ മാത്രം നോർമലാണെന്നും മറ്റുളളവരെല്ലാം കുഴപ്പക്കാരാണെന്നും കരുതണം. പിന്നെ വണ്ടി ഓടിക്കുമ്പോൾ ക്ഷമയോടെ ഓരോ സിഗ്നൽ കാട്ടി ഓടിക്കണം. മിക്ക സമയവും റോഡിലിറങ്ങിയാൽ അടുത്തുളള വഴിയിലെ കാഴ്‌ചകൾ നോക്കി പോകുന്നവരെയോ മെയിൻ റോഡിൽ അശ്രദ്ധയോടെ വന്ന് കയറുന്ന വണ്ടികളെയോ ഒക്കെ നമുക്ക് കാണാം. തിരക്കുളള സമയത്ത് ഇത് വളരെ കൂടുതലാണ്.
വാഹനം ഓടിക്കുമ്പോൾ വളരെ പ്രധാനമായും നൽകേണ്ടതാണ് സിഗ്നലുകൾ.അത്തരത്തിൽ സിഗ്നൽ നൽകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി തരികയാണ് മോട്ടോർ വാഹന വകുപ്പ് സമൂഹ മാദ്ധ്യമ പോസ്‌റ്രിലൂടെ.
പോസ്‌റ്റ് ഇങ്ങനെ
🚦റോഡിൽ ഞാൻ മാത്രം ശ്രദ്ധിച്ച് വാഹനം ഓടിച്ചാൽ പോര എന്നതും, ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നുള്ളതും സുരക്ഷിതമായ ഡ്രൈവിംഗിന്റെ പരമപ്രധാനമായ അടിസ്ഥാന കാര്യമാണ്.
🚦ഡ്രൈവിംഗിനിടയിൽ വാഹന ഡ്രൈവർമാർ തമ്മിലുള്ള ഏറ്റവും പ്രധാന ആശയ വിനിമയോപാധിയാണ് ഇൻഡിക്കേറ്ററുകൾ ഉൾപ്പെടെയുള്ള സിഗ്നലുകൾ.
🚦പരസ്പരം കാണാത്ത ഡ്രൈവർമാർ തമ്മിലുള്ള ഈ ആശയ വിനിമയം ശരിയായ രീതിയിൽ നടക്കേണ്ടത് സുരക്ഷിതമായ യാത്രക്ക് അത്യന്താക്ഷേപിതമാണ്.
🚦ഡ്രൈവർമാർ തങ്ങളുടെ യാത്രാ പദ്ധതി മറ്റുള്ളവരെ മുൻകൂട്ടി അറിയിക്കാൻ വേണ്ടി ഉപയോഗിക്കേണ്ട ഇത്തരം സിഗ്നലുകൾക്ക് പകരം സഹയാത്രികർ പുറകിലിരുന്ന് റിമോട്ട് ഡ്രൈവിംഗിന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ സിഗ്നലുകളും മറ്റ് കോപ്രായങ്ങളും ചിന്താകുഴപ്പവും തദ്വാരാ അപകടങ്ങൾക്കും കാരണമാകുന്നു. 🚦ഇൻഡിക്കേറ്റർ സുരക്ഷിതമായി മുൻകൂട്ടി ഇടുകയും, മാത്രവുമല്ല ഏതു വശത്തേക്കാണൊ തിരിയുന്നത് ആ വശത്തുകൂടെ വരുന്ന കാൽ നടയാത്രികർക്കും സൈക്കിൾ യാത്രക്കാർക്കും ആണ് ആ റോഡിൽ റൈറ്റ് ഓഫ് വേ , അതുകൊണ്ട് തന്നെ അവരെ കടത്തിവിട്ടതിന് ശേഷം മാത്രം തിരിയുകയും ചെയ്യണം. 🚦ഉദ്ദേശിച്ച ദിശാ മാറ്റം കഴിഞ്ഞ ശേഷവും ഇൻഡിക്കേറ്ററുകൾ ഓഫ് ചെയ്യാതിരിക്കുന്നത് മറ്റ് റോഡ് ഉപയോക്താക്കൾക്ക് ഉണ്ടാക്കുന്ന ആശയക്കുഴപ്പവും അസൗകര്യവും ചെറുതല്ല. ✍️"Carefulness costs you nothing. Carelessness may cost you your life.” ✍️ #mvdkerala