വാഷിംഗ്ടൺ: ഇന്ത്യ, ചൈന രാജ്യങ്ങൾ സാമ്പത്തികമായി മുന്നേറിയെങ്കിലും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ വളരെ പുറകിലാണെന്ന് ആരോപിച്ച യു.എസ് സെനറ്റംഗം ചക്ക് ഗ്രേസ്‌ലിയുടെ പരാമർശം വിവാദമായി. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ പ്രതിനിധി ചർച്ചയിലായിരുന്നു ഇത്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ഇരു രാജ്യങ്ങളും സാമ്പത്തിക മുന്നേറ്റം നടത്തി. എന്നാൽ, അതിനനുസരിച്ച് വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നില്ല എന്ന് പറഞ്ഞ ചക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വാനോളം പുകഴ്‌ത്തി. തങ്ങൾ വികസ്വര രാജ്യങ്ങളാണെന്നും പറഞ്ഞ് എല്ലാ പദ്ധതികളിലും പ്രത്യേക പരിഗണന ഇരു രാജ്യങ്ങളും ആവശ്യപ്പെടാറുണ്ടെന്നും ചക്ക് പറഞ്ഞു.