bhroonam

കാസർഗോഡ്: പതിനാറ് വയസ്സുകാരിയെ നീലേശ്വരത്ത് അച്ഛൻ ഉൾപ്പടെ ഏഴ് പേർ പിഡിപ്പിച്ച കേസിൽ തെളിവായി ഭ്രൂണം ലഭിച്ചു. കുട്ടിയുടെ അച്ഛനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ഇതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് വീട്ടുമു‌റ്റത്ത് തെളിവെടുപ്പിനിടെയാണ് ഭ്രൂണം കണ്ടെത്തിയത്. ഇത് കേസിൽ നിർണായക തെളിവാണ്. കുട്ടിക്ക് ഗർഭഛിദ്രം നടത്തിയ ശേഷം കഴിഞ്ഞമാസം 22നാണ് കുട്ടിയുടെ അച്ഛൻ തന്നെ മൂന്ന് മാസം വളർച്ചയുള‌ള ഭ്രൂണം കുഴിച്ചിട്ടത്.