shawarma

ജെറുസലേം: ജോർദ്ദാനിലെ റെസ്റ്റോറന്റിൽ നിന്ന് ഷവർമ്മ കഴിച്ച എട്ടുവയസുകാരൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. 826 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായി. പഴകിയ മാംസം ഉപയോഗിച്ച് ഷവർമ്മ ഉണ്ടാക്കിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. കടയുടമ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ശ്വാസ തടസം നേരിട്ട എട്ടു വയസുകാരൻ മുഹമ്മദ് ആബിദിനെ ഉടൻ ആശുപത്രിയിലേത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോക്ക്ഡൗണിൽ പൂട്ടിയിട്ട കട അടുത്തിടെയാണ് തുറന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ സ്പെഷ്യൽ ഐറ്റമായ ഷവർമ്മ വിലകുറച്ച് വിൽക്കുന്നതായി അറിയിച്ചു. അതുകേട്ട് എത്തിയവരാണ് ആശുപത്രിയിലായത്. ഭക്ഷ്യവിഷബാധയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.