wikipedia

ന്യൂഡൽഹി: സൂര്യന് കീഴിലുള്ള എല്ലാ വിവരങ്ങളും നൽകുന്ന ലോകത്തിലെ വലിയ ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. എന്നാൽ കഴിഞ്ഞ ദിവസം വിക്കിപീഡിയ, ഇന്ത്യൻ വായനക്കാർക്കായി ഒരു സന്ദേശം പുറപ്പെടുവിച്ചു. തങ്ങളുടെ സ്വത​ന്ത്ര അസ്​തിത്വം നിലനിറുത്താൻ പണം സംഭാവനയായി നൽകണമെന്നാണ്​ വിക്കി ആവശ്യപ്പെട്ടിരിക്കുന്നത്​. ‘ഇന്ത്യാക്കാരായ ഞങ്ങളുടെ എല്ലാ വായനക്കാരോടും. ഇതൽപ്പം മോശമാണെന്ന്​ ഞങ്ങൾക്കറിയാം. എങ്കിലും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു. വിക്കിപീഡിയയുടെ സ്വതന്ത്ര്യ സ്വഭാവം സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഞങ്ങളുടെ 98 ശതമാനം വായനക്കാരും ഒന്നും സംഭാവനയായി നൽകുന്നില്ല. നിങ്ങൾ 150 രൂപ സംഭാവന തന്നാൽ അത്​ ഒരുപാട്​ വർഷത്തേക്ക്​ ഞങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കും. നിങ്ങൾ ഇതിനുമുമ്പ്​ ഞങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിന്​ നന്ദി പറയുന്നു. 150 രൂപയെന്നത്​ ഏറ്റവും കുറഞ്ഞ തുകയാണ്​. അതിന്​ മുകളിൽ ഏത്​ തുകയും വിക്കിക്കായി സംഭാവന നൽകാം. വിവിധ കാർഡുകൾ ഉപയോഗിച്ച്​ ഓൺലൈനായാണ്​ പണം സംഭാവന നൽകേണ്ടത്."-വിക്കിപീഡിയയുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇതാദ്യമായല്ല വിക്കിപീഡിയ സോഷ്യൽ മീഡിയ വായനക്കാരിൽ നിന്നും സാമ്പത്തിക പിന്തുണ തേടുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സമാനമായ ഒരു സന്ദേശം വിക്കിപീഡിയ വെബ്സെെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.