വിക്ഷേപണം
ഹെലികോപ്ടർ
ഫ്ളോറിഡ: ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള നാസയുടെ ചൊവ്വാ പര്യവേഷണ പേടകം പെർസെവെറൻസിന്റെ വിക്ഷേപണം വിജയം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 5.20ന് ഫ്ളോറിഡയിലെ കേപ്പ് കാനാവറൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്നാണ് റോവറും ഹെലികോപ്ടറും വഹിച്ച ബഹിരാകാശ വാഹനം കുതിച്ചുയർന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്ലസ് വി 541 റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. ആണവ ശക്തിയാലാണ് വിക്ഷേപണം. ആദ്യഘട്ടത്തിൽ റോക്കറ്റ് വിജയകരമായി വേർപെട്ടെന്ന് നാസ ട്വീറ്റ് ചെയ്തു.
2031ലെ ചൊവ്വയിലേക്കുള്ള പ്രധാന ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് പെർസെവറൻസ് വിക്ഷേപണം.
ഏഴ് മാസത്തെ യാത്രക്കൊടുവിൽ പെർസെവെറൻസ് 2021 ഫെബ്രുവരിയിൽ ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്യും. യു.എ.ഇയുടേയും ചൈനയുടേയും പേടകങ്ങൾ ഇതേ ദൗത്യവുമായി യാത്രയിലാണ്.
പെർസെവെറൻസ്
ചൊവ്വയിലെ കാഴ്ചകളും ശബ്ദങ്ങളും ഒപ്പിയെടുക്കാനുള്ള കാമറകളും മൈക്രോഫോണുകളും ഘടിപ്പിച്ചിട്ടുണ്ട്.
ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം, ജീവിക്കാൻ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കൽ, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും.
ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജൻ വേർതിരിക്കാനുള്ള ഉപകരണങ്ങളുണ്ട്.
ഒരു കാറിന്റെ വലിപ്പമുള്ള റോവറിൽ ചൊവ്വയിലെ മണ്ണ് ശേഖരിക്കുന്നതിനായി പുതിയ ഡ്രില്ലും ഘടിപ്പിച്ചിട്ടുണ്ട്.
മാർസ് ഹെലികോപ്റ്റർ
പെർസെവെറൻസ് റോവറിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണം.
ചൊവ്വയ്ക്ക് ഉപരിതലത്തിലൂടെ പറന്ന് വിവരങ്ങൾ ശേഖരിക്കും.
ഊർജം ഉപയോഗിച്ച് ചൊവ്വയിൽ പറക്കുന്ന ആദ്യ ഉപകരണമാണിത്.