ബറോഡ : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു. ഹാർദിക് പാണ്ഡ്യ തന്നെയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. ലോക്ഡൗണിനിടെയായിരുന്നു കാമുകിയും ബോളിവുഡ് താരവുമായ നടാഷയുടെയും പാണ്ഡ്യയുടേയും വിവാഹം നടന്നത്. സെർബിയൻ സ്വദേശിനിയായ നടാഷ സ്റ്റാൻകോവിച്ച് ബോളിവുഡ് നടിയും മോഡലുമാണ് ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.