ഇംഫാൽ : മണിപ്പൂരിൽ ഭീകരരുടെ ഒളിയാക്രമണത്തിൽ മൂന്ന് അസം റൈഫിൾസ് ജവാന്മാർക്ക് വീരമൃത്യു. ഹവിൽദാർ പ്രണയ് കാലിത, റൈഫിൾമാന്മാരായ വൈ.എം കോൻയക്, റതൻ സലീം എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ ഇന്ത്യ-മ്യാന്മർ അതിർത്തിയിലുള്ള ചന്ദേൽ ജില്ലയിലാണ് സംഭവം നടന്നത്. 15 അംഗ അസം റൈഫിൾസ് സംഘം ബുധനാഴ്ച വൈകിട്ട് പെട്രോളിംഗ് നടത്തുന്നതിനിടെ ഭീകരർ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. വടക്കു കിഴക്കൻ മേഖലയിൽ സജീവമായ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ് ഇതിന്ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.