അബുദാബി: കൊവിഡ് മഹാമാരിയെ തടഞ്ഞുനിറുത്താൻ ഉത്തരവാദിത്വമുള്ള സമൂഹമെന്ന നിലയിൽ നമുക്കെല്ലാവർക്കും സവിശേഷമായ പങ്കുവഹിക്കാനുണ്ടെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ നിലനിൽപ്പിനും സുരക്ഷയ്ക്കും പൊതുസ്ഥലങ്ങളിൽ മാസ്‌കുകളും കൈയുറകളും ധരിക്കുകയും സാമൂഹിക അകലം വളരെ കൃത്യമായി പാലിക്കുകയും വേണം.
സോപ്പ് അല്ലെങ്കിൽ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. അനാവശ്യമായി പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം. ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് കൊവിഡിന് എതിരായി ഏവർക്കും ഒത്തൊരുമിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു.