pic

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ വരെ 15,83,792 കൊവിഡ് കേസുകളാണ് രാജ്യത്തുണ്ടായിരുന്നത്. വൈകിട്ടോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള കൊവിഡ് കണക്കുകൾ കൂടി വന്നതോടെയാണ് രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 16 ലക്ഷം കടന്നത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35000 കടന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളള മഹാരാഷ്ട്രയിൽ ഇന്ന് 11,147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1093 പേർക്കും ,ആന്ധ്രയിൽ 10,000 പേർക്കും രോഗം സ്ഥിരീകരിച്ചു. ,തമിഴ്നാട്ടിൽ 5,864 പേർക്കും കർണ്ണാടകയിൽ 6,128 പേർക്കും, കേരളത്തിൽ 506 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 16,18,697 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 10 ലക്ഷത്തിലധികം ആളുകൾ കൊവിഡ് മുക്തിനേടുകയും 35,000 ത്തോളം പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ ശതമാനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഏപ്രിലിൽ ഇത് 7.85 ശതമാനമായിരുന്നു, ഇപ്പോൾ ഇത് 64.4 ശതമാനമായി ഉയർന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്ന് ഇന്ത്യയിൽ മരണനിരക്ക് 2.21 ശതമാനമാണെന്നും ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും അധികൃതർ അറിയിച്ചു.