സോഷ്യൽ മീഡിയയിലൂടെ തന്റെ നൃത്ത വീഡിയോ ആരാധകരുമായി പങ്കുവച്ച് നടിയും നർത്തകിയുമായ ശാലു മേനോൻ. രാമായണമാസവുമായി ബന്ധപ്പെട്ടുള്ള 'സീതാരാഘവീയം' എന്ന തന്റെ നൃത്തശിൽപ്പത്തിന്റെ ആദ്യഭാഗമാണ് ശാലു ഇൻസ്റ്റാഗ്രാം വഴിയും ഫേസ്ബുക്ക് വഴിയും പങ്കുവച്ചിരിക്കുന്നത്.
'ഈ രാമായണ മാസത്തിൽ ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു' എന്നും ശാലു മേനോൻ തന്റെ പോസ്റ്റിൽ പറയുന്നു. ശാലു തന്നെയാണ് നൃത്തത്തിന്റെ കൊറിയോഗ്രാഫിയും കൈകാര്യം ചെയ്തിരിക്കുന്നത്.
യു.ഡി.എഫ് സർക്കാരിനെ ഉലച്ച സോളാർ കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ നിറഞ്ഞ ശാലു മേനോൻ 'കറുത്ത മുത്ത്' എന്ന സീരിയലിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തിയത്. പിന്നീടും സീരിയലുകളിൽ വേഷമിട്ട ശാലു നിരവധി നൃത്ത വിദ്യാലയങ്ങളും നടത്തുന്നുണ്ട്.