kfc-crocs

ന്യൂഡൽഹി: പ്രശസ്തമായ രണ്ട് ബ്രാൻഡിന്റെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. എല്ലാവർക്കും പ്രിയപ്പെട്ട കെ.എഫ്‌.സി ചിക്കനും പ്രശസ്തമായ ഫുട്ട് വെയര്‍ ബ്രാന്‍ഡായ ക്രോക്‌സും ഒന്നിക്കുന്നു. എല്ലാ കെ.എഫ്‌.സി ചിക്കന്‍ പ്രേമികള്‍ക്കുമായി കെ.എഫ്‌.സി ചിക്കന്‍ മോഡലിലുള്ള ഷൂസ് ആണ് ക്രോക്‌സ് പുറത്തിറക്കിയത്.

ഷൂസ് കാണാനും ഇതിന്റെ മണവും തനി കെ.എഫ്‌.സി ഫ്രൈഡ് ചിക്കന്റേതാണെന്നാണ് കമ്പനി പറയുന്നത്. ചൊവ്വാഴ്ചയാണ് 'കെ.എഫ്‌.സി x ക്രോക്‌ ക്ലാസിക് ക്ലോഗ്സ്' മോഡല്‍ ഷൂസുകള്‍ ക്രോക്‌സ് പുറത്തിറക്കിയത്. നിങ്ങള്‍ക്കീ ഷൂസ് സ്വന്തമാക്കണമെങ്കില്‍ കുറച്ച് നാള്‍ കാത്തിരിക്കേണ്ടി വരും. കാരണം ഷൂസ് പുറത്തിറക്കി 30 മിനിറ്റ് കൊണ്ട് ലഭ്യമായ മുഴുവന്‍ കെ.എഫ്‌.സി ഷൂസുകളും വിറ്റുതീര്‍ന്നു. അതിനാല്‍ അടുത്ത സ്റ്റോക്ക് പുറത്തിറക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് കമ്പനി അറിയിച്ചു. ചുവപ്പും വെള്ളയുമാണ് ഷൂസിന്റെ നിറം. ഫ്രൈഡ് ചിക്കന്‍ പ്രിന്റോടുകൂടിയതാണ് ഷൂസ്.

സ്ട്രാപ്സും ഹോളുകളും ഉള്ള ഈ ഷൂസിന്റെ വിവിധ മോഡലുകള്‍ വിപണിയില്‍ സുലഭമാണ്.ഫ്രൈഡ് ചിക്കനെ പോലെയുള്ള ഷൂസിന്റെ മണവും ചിക്കന്റെ മണത്തിന് സമാനമാണ് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം.4,493 രൂപ 4,493 രൂപ. അതേസമയം ഷൂസ് വിറ്റ് കിട്ടുന്ന പണം കെ.എഫ്‌.സി ഫൗണ്ടേഷന്‍ റീച്ച് എഡ്യൂക്കേഷണല്‍ ഗ്രാന്റ് പ്രോഗ്രാമിലേക്ക് സംഭാവന നല്‍കുമെന്ന് ക്രോക്‌സ് അറിയിച്ചുു. കെ.എഫ്‌.സി റെസ്റ്റോറന്റ് ജീവനക്കാരുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന പദ്ധതിയാണ് റീച്ച്.