ന്യൂഡൽഹി: രാജസ്ഥാനിൽ ആഗസ്‌റ്റ് 14ന് നിയമസഭാ സമ്മേളനം നിശ്‌ചയിച്ചതോടെ കോൺഗ്രസ് എം.എൽ.എമാരെ വശത്താക്കാൻ കൂടിയ തുക വാഗ്‌ദാനം ചെയ്‌ത് ബി.ജെ.പി കുതിരക്കച്ചവട നീക്കങ്ങൾ സജീവമാക്കിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. നേരത്തെ പത്തുലക്ഷം ആദ്യ ഘഡുവും 15 ലക്ഷം രണ്ടാം ഘഡുവുമാണ് വാഗ്‌ദാനം ചെയ്‌തതെങ്കിൽ ഇപ്പോൾ തുകയുടെ വലിപ്പം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭാ സമ്മേളനം പരമാവധി നീട്ടി കുതിരക്കച്ചവടത്തിന് അവസരമുണ്ടാക്കുകയാണ് ബി.ജെ.പി. ഗവർണർ ആഗസ്റ്റ് 14ന് സഭ വിളിക്കാൻ സമ്മതിച്ചത് നന്നായി. അല്ലെങ്കിൽ തുക വീണ്ടും കൂടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.