child

മുംബയ്: മകൾ കുസൃതി കാട്ടിയതിന് തല ചുമരിലിടിച്ചും ക്രൂരമായി കൊലപ്പെടുത്തി അമ്മ. ക്രൂരകൃത്യം ചെയ്ത പൂനെ പിംപ്രി ചിഞ്ച്വാദ് സ്വദേശിയായ സവിത കക്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകൾ കുസൃതി കാണിച്ചപ്പോൾ ദേഷ്യം വന്നെന്നും തല ചുമരിലിടിപ്പിച്ച ശേഷം മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് സവിത പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്.

അമ്മയുടെ ആക്രമണത്തിൽ മകൾ മരിച്ചുകിടക്കുന്നത് കണ്ട് ഇവരുടെ ഭർത്താവ് തന്നെയാണ് തന്റെ ഭാര്യയ്‌ക്കെതിരെ പരാതി നൽകിയത്. സംഭവം നടക്കുന്ന സമയത്ത് ആറ് മാസം ഗർഭിണിയായ സവിതയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സവിതയുടെ ഭർത്താവ് ഉൾപ്പെടെയുള്ള വീട്ടിലെ മറ്റ് അംഗങ്ങൾ ഇവരുടെ ഭർതൃമാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്തായിരുന്നു.

കുട്ടി കുസൃതി കാണിച്ചതാണ് യുവതിയെ കുപിതയാക്കിയത്. ഈ ദേഷ്യത്തിൽ സവിത ആദ്യം കുട്ടിയുടെ തല ചുമരിലിടിപ്പിച്ചു. ശേഷം മൊബൈൽ ചാർജർ കുഞ്ഞിന്റെ കഴുത്തിൽ മുറുക്കുകയായിരുന്നു.

ശ്വാസം കിട്ടാതെ കുട്ടി ബോധം മറഞ്ഞ് വീണപ്പോൾ യുവതി തന്നെയാണ് ഭർത്താവിനെ ഫോണിൽവിളിച്ച് ഇക്കാര്യം പറഞ്ഞത്. ഭർത്താവ് വീട്ടിലെത്തി മകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഅപ്പോഴേക്കും പെൺകുട്ടി ജീവൻ വെടിഞ്ഞിരുന്നു. തുടർന്ന് സവിതയുടെ ഭർത്താവ് ഇക്കാര്യം പൊലീസിൽ വിളിച്ച് അറിയിക്കുകയും ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.