mustard-oil

കേരളത്തിൽ കടുകെണ്ണയ്‌ക്ക് പ്രിയം കുറവാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കറിക്കൂട്ടുകളിൽ പ്രഥമ സ്ഥാനമുള്ള കടുകെണ്ണ അത്ഭുതകരമായ ഔഷധമേന്മകളുള്ളതാണ്. ശരീരത്തിൽ ഫംഗസ്,​ ബാക്‌ടീരിയ ആക്രമണങ്ങളെ ചെറുക്കാൻ ശക്തമായ ശേഷിയുള്ള കടുകെണ്ണ മികച്ച ദഹനം സാദ്ധ്യമാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതിൽ അടങ്ങിയിരിക്കുന്ന മോണോസാചുറേറ്റഡ് പോളീ ആസിഡുകളും പോളി അൺസാചുറേറ്റഡ് ഫാറ്റി ആസിഡുകളും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനൊപ്പം ശരീരത്തിൽ നല്ല കൊളസ്ട്രോൾ ഉല്പാദിപ്പിക്കാൻ സഹായിക്കും. ഇങ്ങനെ കടുകെണ്ണ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ്.

ചില മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ കടുകെണ്ണയിലുള്ള ലിനോലെനിക് ആസിഡ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടുകെണ്ണ ചർമത്തിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ശരീരത്തിലെ വേദനകളെ അകറ്റാനും ഉത്തമമാണ്.