mask

കേരളകൗമുദി ആവിഷ്‌കരിച്ച 'എന്റെ കരുതൽ'- മാസ്‌ക് കാമ്പെയിനിന്റെ ഭാഗമായി നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. ഇതിൽ നിന്നും മികച്ചത് കണ്ടെത്തുക ഏറെ പ്രയാസകരമായിരുന്നു. ഇന്നലെ വൈകിട്ട് വരെ ലഭിച്ച ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് പ്രേക്ഷകരുടെ പ്രിയതാരം സുരേഷ് ഗോപി എം.പിയും,​ ഇഷ്ട നായിക അനു സിത്താരയും ചേർന്നാണ് ഫോട്ടോകൾ തിരഞ്ഞെടുത്തത്.