കൊല്ലം: കൊല്ലം കളക്ടർ ബി. അബ്ദുൾ നാസർ നിരീക്ഷണത്തിൽ. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളളയാൾ ഓഫീസിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കളക്ട്രേറ്റിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കും.
ഇന്നലെ ജില്ലയിൽ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സെർവർ തകരാറായതിനാൽ ഉച്ചയ്ക്ക് ശേഷം പരിശോധനാ ഫലങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ്പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ എണ്ണം പൂർണ്ണമായിരുന്നില്ല.