covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമ്പത്തയ്യായിരത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച 6.42 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.

തുടർച്ചയായ രണ്ടാം ദിവസമാണ് ഒരു ദിവസം അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 779 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 35,747 ആയി.

അതേസമയം,രാജ്യത്ത് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ആറ് മാസം പിന്നിട്ടു. ജനുവരി 30 നാണ് ഇന്ത്യയിൽ (കേരളത്തിൽ) ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 110 ദിവസത്തിന് ശേഷം രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.