ജൂലായ് ആദ്യം കോവിഡ് ബാധിതയായ നടി സുമതല രോഗമുക്തമായിരിക്കുകയാണ്. കോവിഡ് കാലം അത്ര സുഖരമായിരുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയാതെ മരുന്നുകളുമായി വീട്ടിൽ തന്നെ ഒറ്റപ്പെട്ട് താമസിക്കുകയായിരുന്നു താരം. രാജ്യത്തിനു വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിനു തുല്യമായിരുന്നു. കോവിഡിന് എതിരായ എന്റെ പോരാട്ടവും. രോഗമുക്തമാക്കാനുള്ള എന്റെ പോരാട്ടങ്ങൾ സ്വന്തം ജീവിതത്തിനു വേണ്ടിയുള്ളതായിരുന്നു. ഹോം എെസൊലേഷനിൽ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തിൽനിന്ന് മുക്തമാക്കാൻ സഹായിച്ചത്. സുമലത പറയുന്നു.