thriller

ഹോട്ട് മോഡൽ അപ് സര റാണിയെ നായികയാക്കി രാം ഗോപാൽ വർമ്മ ഒരുക്കുന്ന ത്രില്ലർ എന്ന സിനിമയുടെ ട്രെയില‌ർ എത്തി. അപ് സരയുടെ മേനി പ്രദർശനമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക. ഒഡിഷക്കാരിയായ അപ്സര വളർന്നത് ഡെറാണൂലാണ്. മികച്ച നർത്തകി കൂടിയാണ്. ലോക് ഡൗണിനിടെ രാം ഗോപാൽ വർമ ഒരുക്കുന്ന അഞ്ചാമത് സിനിമയാണ് ത്രില്ലർ. ക് ളൈമാക്സ്, നേക്കഡ്, പവർ സ്റ്റ‌ാർ എന്നീ ചിത്രങ്ങൾ ഇതിനു മുൻപ് ഒടിടി പ്ളാറ്റ് ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. മർഡർ എന്ന മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.