sc

ന്യൂഡൽഹി: ബിഎസ്- 4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി വിലക്കി. ലോക്ക്ഡൗൺ സമയത്ത് മാർച്ചിൽ വലിയതോതിൽ വാഹനങ്ങൾ വിറ്റതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.'ലോക്ക് ഡൗൺ സമയത്ത് അസാധാരണമായ വിധം ബിഎസ്‌-4 വാഹനങ്ങൾ വിറ്റഴിച്ചു. വിഷയം ഓഗസ്റ്റ് 13 ന് പരിഗണിക്കും.'ജസ്റ്റിസ് അരുൺ ശർമയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഓട്ടോ ഡീലർമാർക്ക് ഇത് കനത്ത തിരിച്ചടിയാണ്. ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം 10 ദിവസത്തേക്ക് വിൽക്കാത്ത ബിഎസ്‌-4 വാഹനങ്ങൾ വിൽക്കാൻ കാർ ഡീലർമാർക്ക് അനുവദിച്ച മാർച്ച് 27 ലെ ഉത്തരവ് സുപ്രീം കോടതി തിരിച്ചെടുത്തിരുന്നു. ജൂണിൽ ഫെഡറേഷൻ ഒഫ് ഓട്ടോ ഡീലർമാരെ പിൻവലിക്കുകയും, മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയുടെ തീരുമാനം.

മാർച്ച് 27 ന് ശേഷം 2.55 ലക്ഷം ബി.എസ്‌-4 വാഹനങ്ങൾ വിറ്റഴിച്ചെങ്കിലും, 1.05 ലക്ഷം ബി.എസ്‌-4 വാഹനങ്ങൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് 15 ദിവസത്തേക്ക് ബിഎസ്‌-4 വാഹനങ്ങൾ വിൽക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സമയപരിധി നീട്ടണമെന്ന് എഫ്.എ.ഡിഎ സുപ്രീം കോടതിയോട് അപേക്ഷിച്ചിരുന്നു.

കൂടുതൽ പരിശോധനയ്ക്കായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന് സമർപ്പിച്ച ബി.എസ്‌-4 വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജൂലായ് എട്ടിന് സുപ്രീം കോടതി കാർ ഡീലേഴ്സ് അസോസിയേഷൻ എഫ്.എ.ഡിഎയോട് നിർദ്ദേശിച്ചിരുന്നു. ഇത്തരം 17,000 വാഹനങ്ങളുടെ വിശദാംശങ്ങൾ വാഹൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്തതായി ബെഞ്ച് നിരീക്ഷിച്ചു.