ആയിരത്തി മുന്നൂറ് പേജുള്ള നോവൽ ആറ് എപ്പിസോഡിൽ ഒതുക്കുകയാണ് ബിബിസി. കലുഷിതമായ സ്വാതന്ത്ര്യാനന്തര കാലഘട്ടമാണ് ആദ്യ ഏപ്പിസോഡിന്റെ ഭൂമിക. വർത്തമാന കാലഘട്ടത്തിന്റെ പ്രതിധ്വനികൾ മുഴങ്ങുന്ന, മുസ്ലീം പള്ളിക്ക് തൊട്ടരികിൽ ക്ഷേത്രം പണിയുന്ന പ്രകോപനം ഭീകരതയുടെ തിരനോട്ടമാകുന്നു.
പുസ്തകം വായിച്ച പലരെയും സ്വാഭാവികമായും നിരാശപ്പെടുത്തിയതാണെങ്കിലും മീര നായർ ഒരു വലിയ കാൽവയ്പ്പ് വയ്ക്കുകയാണ്. തീർച്ചയായും ഒരു ഫീച്ചർ ചിത്രത്തിന്റെ ഒതുക്കം അസാധാരണമായ മികവോടെ കൈകാര്യം ചെയ്യുന്ന മീരാ നായർക്ക് ഇതൊരു വെല്ലുവിളി തന്നെ. ഇന്ത്യയിൽ വച്ച്, പൂർണ്ണമായി ഇന്ത്യൻ താരങ്ങളെ ഉപയോഗിച്ചുകൊണ്ട് തയാറാക്കിയിരിക്കുന്ന അവരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന – സീരിയൽ ഒരു പുതിയ സിനിമ പോലെ ശ്രദ്ധ നേടുന്നു. ഒരു വാക്ക് റഷ്യൻ ഭാഷ പറയാതെ 'വാർ ആന്റ് പീസ്' തിരക്കഥ തയാറാക്കിയ ആളാണ് ഇതിന്റെ തിരക്കഥാകൃതതായ ആന്റ്രൂ ഡേവിസ്! എന്നാലും അടുത്ത ഏപ്പിസോഡിനു വേണ്ടി അക്ഷമരായി ബ്രിട്ടനിലെ ടിവി പ്രേക്ഷകർ കാത്തിരിക്കുകയാണ് .