തിരുവനന്തപുരം ജില്ലയിലെ അയിരൂപ്പാറക്കടുത്തു ചാരുമൂട് എന്ന സ്ഥലത്തെ വീട്ടിലെ കിണറിൽ ഒരു പാമ്പ് കിടക്കുന്നു എന്ന് പറഞ്ഞു. രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. സ്ഥലത്തെത്തിയപ്പോഴാണ് വാവയ്ക്ക് ഒരു കാര്യം ഓർമ്മ വന്നത്. ഇതിന് മുൻപും ഇവിടെ നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ട്.
അപ്പോഴാണ് വീട്ടമ്മയുടെ മറുപടി ഇത് മൂന്നാമത്തെ വർഷമാണ് കിണറിൽ പാമ്പിനെ കാണുന്നത്. എല്ലാ വർഷവും ഈ സമയത്താണ് കാണുന്നത്. കഴിഞ്ഞ രണ്ടുതവണയും പിടികൂടിയത് മൂർഖൻ പാമ്പിനെ. കിണറിൽ ഇറങ്ങാതെ ബക്കറ്റ് ഉപയോഗിച്ച് പാമ്പിനെ പിടികൂടാൻ വാവ തീരുമാനിച്ചു.പക്ഷെ ആദ്യത്തെ പ്രാവശ്യം പരാജയപ്പെട്ടു,രണ്ടാം തവണ ബക്കറ്റിനകത്തു മൂർഖൻ കയറിയ ഉടൻ തന്നെ വാവ പതുക്കെ മുകളിലേക്ക് ഉയർത്താൻ തുടങ്ങി,അപ്പോഴാണ് അടുത്ത കോൾ.കലത്തിനകത്തു മൂർഖൻ പാമ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്