virus

കൊച്ചി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി സിദിഖാണ് മരിച്ചവരിൽ ഒരാൾ. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്കായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ ഇയാൾക്ക് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

കൊച്ചിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാസ്‌ത്രീയും മരിച്ചു. കുനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ കന്യാസ്ത്രീയായ എയ്‌ഞ്ചലാണ് മരിച്ചത്. എറണാകുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എറണാകുളം ഇടപ്പളളിയിൽ ഇന്നലെ ആട്ടോറിക്ഷ മറിഞ്ഞ് മരിച്ച ഡ്രൈവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലുവ തായിക്കാട്ടുകര ദേവി വിലാസത്തിൽ ലക്ഷ്മണൻ (51) എന്ന മുരുകനാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ലക്ഷ്മണനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്. പട്ടികയിൽ ഉൾപ്പെട്ടവരെ നിരീക്ഷണത്തിലാക്കും.

ഇന്ന് രാവിലെ മരിച്ച ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫിനും ഇന്നലെ മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അബ്ദുറഹ്മാന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.