aana

നമുക്കെല്ലാം വളരെ ഇഷ്‌ടമുള‌ള മൃഗമാണ് ആനകൾ. വളരെ ബുദ്ധിശാലികളും വിവേകശാലികളുമാണ് ഇവ എന്ന് നിരവധി അവസരങ്ങളിൽ നാം കേട്ടിട്ടുണ്ട്. കാട്ടാനയായാലും നാട്ടാനയായാലും അവ നമുക്ക് പ്രിയങ്കരം തന്നെ. ഇതാ അത്തരത്തിൽ ഒരു കൂട്ടം കാട്ടാനകളുടെ വീഡിയോ ആണ് ഇവിടെ ചർച്ചാ വിഷയം. സമൂഹമാദ്ധ്യമമായ ട്വി‌റ്ററിൽ വന്ന ഈ വീഡിയോയിൽ എത്ര ആനകളാണ് ഉള‌ളത് എന്ന് അവസാന നിമിഷം വരെ കണ്ടാലേ നമുക്ക് മനസ്സിലാകുകയുള‌ളൂ. വൈൽഡ് ലെൻസ് എന്ന ട്വി‌റ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

നാല് ആനകൾ വെള‌ളം കുടിക്കുന്നത് വീഡിയോയിൽ കാണാം. അൽപനേരം കഴിഞ്ഞതും പിന്നിൽ ഒരു കുട്ടിയാനയെ വീഡിയോയിൽ കാണാനാകും. ഇതോടെ ആനകളുടെ എണ്ണം അഞ്ചായി. അൽപനേരം കഴിഞ്ഞ് ആനകൾ വെള‌ളം കുടിച്ചശേഷം മടങ്ങിയതും വലിയ ആനകളുടെ ചുവട്ടിൽ മൂന്ന് കുട്ടിയാനകളെയും കാണാം.ഇങ്ങനെ ആകെ മൊത്തം 7 ആനകളെ ഒരു വീഡിയോയിൽ കാണാം.

വലിയ ആനകൾ കുഞ്ഞുങ്ങളെ ചുവട്ടിൽ സംരക്ഷിച്ച് നിർത്തുകയാണ് സാധാരണ പതിവ്. മനുഷ്യ സാന്നിദ്ധ്യമുണ്ടെങ്കിൽ മനുഷ്യന് എതിർവശമുള‌ള ഭാഗത്തേ കുട്ടികളെ ആനകൾ നിർത്തൂ. ഇത്തരത്തിൽ കുട്ടിയാനകളെ ഭദ്രമായി ഒളിപ്പിച്ച് നിർത്തിയതുകൊണ്ടാണ് വീഡിയോയിൽ ആദ്യം നാല് ആനകളെ മാത്രം കണ്ടത്. വീഡിയോ എന്തായാലും ട്വി‌റ്ററിൽ വലിയ ചർച്ചയായി മാറി.

Few days back we have posted this image as 7in1 Frame, now watch carefully till the end how this is 7in1 frame. #Elephant Love. #wildlense.@susantananda3 @ParveenKaswan @SudhaRamenIFS @Saket_Badola https://t.co/rvdXnGohrT pic.twitter.com/sN7Y9ag4me

— WildLense® (@WildLense_India) July 30, 2020