മമ്മൂട്ടിയുടെ ഇമ്മാനുവൽ എന്ന ചിത്രത്തിലെ നായികയായി സിനിമാരംഗത്തെത്തിയ റീനു മാത്യുവിന് 52 വയസായെന്ന് ഗൂഗിൾ. ഗൂഗിളിൽ തിരഞ്ഞപ്പോൾ റീനുവിന്റെ പ്രായം 52 ആണെന്ന് കണ്ട് ആരാധകർക്ക് സംശയമായി. സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു.
'സത്യത്തിൽ 52 ആണോ…അതോ ഗൂഗിൾ ജീ കള്ളം പറയുവാണോ?' എന്നകമന്റുകൾക്ക് റീനു തന്നെ ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ്. '52ലേക്ക് എത്താൻ ഇനിയും ഒരുപാട് ദൂരമുണ്ട്. കഴിഞ്ഞ രണ്ടു വർഷമായിഗൂഗിൾ ജി 52ൽ സ്റ്റക്ക് ആയിരിക്കുകയാണ്' എന്നായിരുന്നു റീനുവിന്റെ മറുപടി.എന്നാൽ തന്റെ യഥാർത്ഥ പ്രായം റീനു വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു സുന്ദരികൾ, സപ്തമശ്രീ തസ്ക്കരാ: , ഇയ്യോബിന്റെ പുസ്തകം, പ്രെയ്സ് ദ ലോർഡ് , എന്നും എപ്പോഴും എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകൾ.