reenu

മ​മ്മൂ​ട്ടി​യു​ടെ​ ​ഇ​മ്മാ​നു​വ​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​യാ​യി​ സി​നി​മാരംഗത്തെത്തി​യ റീനു മാത്യുവി​ന് 52 വയസായെന്ന് ഗൂഗി​ൾ. ​ ​ഗൂ​ഗി​ളി​ൽ​ ​തി​രഞ്ഞപ്പോൾ റീ​നു​വി​ന്റെ​ ​പ്രാ​യം​ 52​ ​ആ​ണെന്ന് കണ്ട് ആരാധകർക്ക് സംശയമായി​. സോഷ്യൽ മീഡി​യയി​ൽ ട്രോളുകളും നി​റഞ്ഞു.
'​സ​ത്യ​ത്തി​ൽ​ 52​ ​ആ​ണോ​…​അ​തോ​ ​ഗൂ​ഗി​ൾ​ ​ജീ​ ​ക​ള്ളം​ ​പ​റ​യു​വാ​ണോ​?​'​ ​എ​ന്നക​മ​ന്റു​ക​ൾ​ക്ക് ​ റീനു തന്നെ ഇപ്പോൾ മ​റു​പ​ടിയുമായി​ എത്തി​യി​രി​ക്കുകയാണ്. '52​ലേ​ക്ക് ​എ​ത്താ​ൻ​ ​ഇ​നി​യും​ ​ഒ​രു​പാ​ട് ​ദൂ​ര​മു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​വ​ർ​ഷ​മാ​യിഗൂ​ഗി​ൾ​ ​ജി​ 52​ൽ​ ​സ്റ്റ​ക്ക് ​ആ​യി​രി​ക്കു​ക​യാ​ണ്'​ ​എ​ന്നാ​യി​രുന്നു ​റീ​നു​വി​ന്റെ​ ​മ​റു​പ​ടി.എ​ന്നാ​ൽ​ ​ത​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പ്രാ​യം​ ​റീ​നു​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​അ​ഞ്ചു​ ​സു​ന്ദ​രി​ക​ൾ,​ ​ ​സ​പ്തമശ്രീ​ ​ത​സ്‌​ക്ക​രാ​: ,​ ​ഇ​യ്യോ​ബി​ന്റെ​ ​പു​സ്ത​കം, പ്രെയ്സ് ദ ലോർഡ് , എന്നും എപ്പോഴും ​എ​ന്നി​വ​യാ​ണ് ​താ​ര​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ​ ​സി​നി​മ​കൾ.