sexual-life

ലൈംഗിക ബലഹീനതയ്‌ക്ക് പല കാരണങ്ങളുണ്ട്. ഹോർമോൺ വ്യതിയാനം അടക്കമുള്ളവ മികച്ച ലൈംഗിക ബന്ധത്തിന് തടസങ്ങളായി എത്താറുമുണ്ട്. പല തരത്തിലുള്ള ലൈഗിക ഉത്തേജന രീതികൾ ആയുർവേദത്തിൽ പറയുന്നുണ്ട്. സ്ത്രീവിലാസം എന്ന പ്രാചീന ഗ്രന്ഥത്തിൽ ലൈംഗിക അവയവങ്ങളുടെ അഴകും വടിവും വർദ്ധിപ്പിക്കാനാവശ്യമായ ഔഷദങ്ങളെ കുറിച്ചാണ് കൂടുതലും പറയുന്നത്.

ലൈംഗിക ബന്ധത്തിന്റെ ദൈർഘ്യം മൂന്ന് മുതൽ 13 മിനുട്ട് വരെ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ എന്നാണ് ആയുർവേദം പറയുന്നത്. എന്നാൽ പലർക്കും ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുണ്ട്. ഏഴു മുതൽ 16 സെന്റിമീറ്റർ വരെയാണ് ഉദ്ദരിച്ച ലിംഗത്തിന്റെ സ്വാഭാവിക നീളം. സ്ത്രീ യോനിയുടെ സംവേദന ക്ഷമമായ ഭാഗം 6.35 സെന്റിമീറ്റർ ആണ്.

ലൈംഗിക ബലം വർദ്ധിക്കാൻ വലിയ സ്പൂൺ കൽക്കണ്ടം, ഉണക്ക നെല്ലിക്ക പൊടി ഇവ തേനിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പായി കഴിക്കുന്നത് നല്ലതാണ്. അധികം മൂപ്പെത്താത്ത വെണ്ടക്ക 5-10 എണ്ണം വരെ വെറുംവയറ്റിൽ കഴിക്കുന്നതും മികച്ച ഫലപ്രാപ്‌തി നൽകും.