boll

ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ ഭാര്യയും പ്രഥമവനിതയുമായ മിഷേൽ ബൊൾസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജെയറിനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ച നെഗറ്റീവായി. മിഷേൽ ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും പ്രസിഡന്റിന്റെ മെഡിക്കൽ സംഘം മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടന്നെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മിഷേൽ അവസാനമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രി മ‌ാർക്കസ് പോന്റസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.