മക്ക: മുൻകൂർ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേരെ സൗദി അറേബ്യയിൽ അധികൃതർ അറസ്റ്റുചെയ്തു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഹജ്ജ് വേളയിൽ അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവർക്ക് പതിനായിരം റിയാലാണ് ( 1,99,415.22 ഇന്ത്യൻ രൂപ) പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
കൊവിഡ് മൂലം കുറച്ച് തീർത്ഥാടകരെ മാത്രമേ ഈ വർഷത്തെ ഹജ്ജിനു തിരഞ്ഞെടുത്തിരുന്നുള്ളൂ. അതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.