gambhir

ന്യൂഡൽഹി : ഡൽഹിയിലെ ലൈംഗിക തൊഴിലാളികളുടെ പെൺമക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീർ. പ്രായപൂർത്തിയാകാത്ത 25 പെൺകുട്ടികൾക്ക് സ്കൂൾ ഫീസ്, യുണിഫോമുകൾ, ഭക്ഷണം, കൗൺസിലിംഗ് ഉൾപ്പെടെയുള്ള മെഡിക്കൽ സഹായം തുടങ്ങിയ ചെലവുകളെല്ലാം ഗംഭീർ നേതൃത്വം നൽകുന്ന സംഘടന ചെയ്യും.

ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു ശേഷം ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായ ഗംഭീർ നിലവിൽ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗമായ ഗംഭീർ കൊവിഡ് മഹാമാരിയെ തുടർന്ന് ഏപ്രിലിൽ രണ്ട് വർഷത്തെ ശമ്പളം പി.എം കെയേഴ്സ് ഫണ്ടിലേക്കു സംഭാവന നൽകിയിരുന്നു. ലോക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലേക്ക് 1000 പി.പി.ഇ.കിറ്റുകളും സംഭാവന നൽകി.