bol

ബ്രസീലിയ: കൊവിഡ് ചികിത്സയുടെയും നീണ്ട ക്വാറന്റൈൻ വാസത്തിന്റെയും ഫലമായി തന്റെ ഹൃദയത്തിൽ ഫംഗസ് ബാധിച്ചെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസൊനാരോ. ഇതിനെ തുടർന്ന് ക്ഷീണിതനായ ബോൾസൊനാരോ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്. ജൂലായ് 7 മുതൽ 20 ദിവസമാണ് കൊവിഡ് ബാധിതനായി ബോൾസൊനാരോ ക്വാറന്റൈനിൽ കഴിഞ്ഞത്. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ടു പോകാനാണ് ബോൾസൊനാരോയുടെ തീരുമാനം.