anil-akkara

തൃശൂർ: രമേശ് ചെന്നിത്തലയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വിമർശിച്ചതിന് മറുപടിയുമായി അനിൽ അക്കരെ എം എൽ എ. സി പി എമ്മിലെ വിവിധ നേതാക്കന്മാർക്ക് മുൻപുണ്ടായിരുന്ന ആർ എസ് എസ് ബന്ധം ആരോപിച്ച് രൂക്ഷ വിമർശനമാണ് അനിൽ അക്കരെ ഉന്നയിച്ചത്. പിണറായി മന്ത്രിസഭയിലെ രവീന്ദ്രൻ മാഷ് എസ് എഫ് ഐക്കെതിരെ സെന്റ് തോമസ് കോളേജിൽ ആർ എസ് എസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നോമിനേഷൻ നൽകിയെന്നും ഫേസ്ബുക്കിലൂടെ അനിൽ അക്കരെ ആരോപിക്കുന്നു.

അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്‌റ്റ് താഴെ വായിക്കാം.

സത്യത്തിൽ കോടിയേരി താങ്കൾക്ക് രമേശ്‌ ചെന്നിത്തലയോട് കുശുമ്പാണോ? താങ്കളുടെ കുടുംബവും രമേശ്‌ ചെന്നിത്തലയുടെ കുടുംബവും ഒരുതാരതമ്യ പഠനം നടത്തിയാൽ അതെളുപ്പത്തിൽ ആർക്കും മനസ്സിലാകും. താങ്കളുടെ പാർട്ടിയുടെ പൂർവ്വകാല സമ്പർക്കവും ആർ എസ് എസ് ബന്ധവുമൊക്കെ നിരവധി തവണ ചർച്ച ചെയ്തുകഴിഞ്ഞതാണ്. താങ്കൾ എസ് എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴല്ലേ പട്ടാമ്പി കോളേജിൽ എസ് എഫ് ഐ നേതാവ് സൈതാലി കുത്തേറ്റ് മരിക്കുന്നത്. ആ കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന ആർ എസ് എസ് കാരനെ താങ്കളും ചേർന്നല്ലേ കുന്നംകുളത്ത് നിന്ന് എം എൽ എ യാക്കിയത്? ഇപ്പോൾ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രൻ മാഷ് ആർ എസ് എസ് ആയിരുന്നതും തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ എസ് എഫ് ഐയുടെ ചെയർമാൻ സ്ഥാനാർഥിക്കെതിരെ ആർ എസ് എസ് പറഞ്ഞത്തിന്റെ അടിസ്ഥാനത്തിൽ നോമിനേഷൻ കൊടുത്തതും താങ്കൾക്കും അറിയാവുന്നതല്ലേ?ആവശ്യത്തിലേറെ ആർ എസ് എസ്സുകാർ പാർട്ടിയിലും മന്ത്രിസഭയിലുമുള്ളപ്പോഴാണ് ഒരു ഉളുപ്പുമില്ലാതെ ഈ പുണ്യദിനത്തിൽ താങ്കളുടെ ഒരു വൃത്തികെട്ട ഏർപ്പാട്. നാണമില്ലേ താങ്കൾക്ക്. മലത്തേക്കാൾ വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ് ഇയാൾ നാട്ടുകാരെ ബോധവൽക്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്. അല്ല ഒരു സംശയം ഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയിൽ പേരക്കുട്ടികൾ പങ്കെടുക്കുന്നത് കാണാൻ താങ്കൾ കണ്ണൂരാനോ അതോ ബീഹാറിലാണോ?