19

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നു. കൊവിഡ് ബാധ ഏറെക്കുറെ ശമിച്ച സ്പെയിനിൽ ഇന്നലെ 1000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ലോക്ക്ഡൗൺ നീക്കിയ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപന കണക്കാണിത്. അതേസമയം, ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലും കൊവിഡ് വ്യാപനം ചെറിയ തോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ, വടക്കൻ ലണ്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജർ‌മ്മനിയിൽ ഇന്നലെ മാത്രം 870 കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതോടൊപ്പം കൊവിഡ് രൂക്ഷമല്ലാതിരുന്ന പല രാജ്യങ്ങളിലും രോഗവ്യാപനം വർദ്ധിക്കുന്നുണ്ട്. പോളണ്ടിൽ 657 കേസുകളും ഫിലിപ്പൈൻസിൽ 4,063 കേസുകളും റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണിത്. അതേസമയം, ഹോങ്കോംഗ് പ്രദേശിക വ്യാപന ഭീതിയിലാണ്. ഇന്നലെ മാത്രം 118 കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം ഉയർന്നതോടെ ലിബിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു.

 കൊവിഡ് മീറ്റർ

ലോകത്താകെ മരണം - 6,77,543

രോഗികൾ - 1,75,12,049

രോഗവിമുക്തർ - 1,09,65,997

 രാജ്യം - രോഗികൾ - മരണം

അമേരിക്ക - 46,35,226 -1,55,306

ബ്രസീൽ - 26,13,789 - 91,377

ഇന്ത്യ - 16,49,323 - 35,887

റഷ്യ - 8,39,981 - 13,963