bomb

കാബൂൾ: അഫാഗാനിസ്ഥാനിൽ ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്ഗാനിലെ ലോഗർ പ്രവിശ്യയിൽ നടന്ന സ്‌ഫോടനത്തിനു പിന്നിൽ താലിബാനാണ് റിപ്പോർട്ടുകൾ. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ നിഷേധിച്ചു. അതേസമയം, ഇസ്ലാമിക് സ്‌റ്റേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചാവേർ ആക്രമണമായിരുന്നെന്ന് ലോഗർ ഗവർണർ ദേദർ ലവാങ് വാർത്താ ഏജൻസിയോട് പറഞ്ഞു.