അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് 10 പേർ മരിച്ചു. ജില്ലയിൽ ലോക്ക്ഡൗണായതിനാൽ മദ്യശാലകൾ അടച്ചതാണ് സാനിറ്റൈസർ കുടിയ്ക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ശീതളപാനീയവും വെള്ളവും ചേർത്താണ് ഇവർ സാനിറ്റൈസർ കുടിച്ചത്. സാനിറ്റൈസറിൽ മറ്റെന്തെങ്കിലും വിഷപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പ്രദേശത്ത് വില്പനയ്ക്ക് വച്ചിരിക്കുന്ന സാനിറ്റൈസറുകൾ പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് വ്യക്തമാക്കി.