chennai

ചെന്നൈ: ചെന്നൈയിലുള്ള മൂന്ന് പ്രധാന മെട്രോ സ്റ്റേഷനുകളുടെ പേരുമാറ്റി തമിഴ്നാട് ഗവൺമെന്റ്. മുൻമുഖ്യമന്ത്രിമാരുടെ പേരുകളാണ് നൽകുക. ആലണ്ടൂർ സ്റ്റേഷൻ ഇനി മുതൽ അരിഞ്ജർ അണ്ണാ ആലണ്ടൂർ മെട്രോ എന്നറിയപ്പെടും. സെൻട്രൽ മെട്രോ പുരട്ചി തലൈവർ ഡോ.എം.ജി രാമചന്ദ്രൻ സെൻട്രൽ മെട്രോയെന്നും സി.എം.ബി.ടി സ്റ്റേഷൻ പുരട്ചി തലൈവി ഡോ. ജെ. ജയലളിത സി.എം.ബി.ടി മെട്രോ എന്നുമാണ് മാറ്റുകയെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. ജയലളിതയുടെ കാലത്താണ് മെട്രോ പ്രൊജക്ടുകൾ കൂടുതൽ ഫലപ്രദമായി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തന്നെ മൂന്നാമത്തെ വലിയ മെട്രോയാണ് ചെന്നൈയിലുള്ളത്.