ration

തിരുവനന്തപുരം: ജൂലായ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും ഓഗസ്റ്റ് മൂന്നു വരെ നീട്ടിയതായി സംസ്ഥാന സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. എന്നാൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരമുള്ള ജൂലായ് മാസത്തെ വിഹിതം റേഷൻ കടകളിൽ വിതരണം ചെയ്യുന്നുണ്ട്.

മഞ്ഞ, പിങ്ക് കാർഡുകളിലെയും ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി വിതരണം ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു.