ലണ്ടൻ : ഇന്ന് നടക്കുന്ന എഫ്.എ കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ ആഴ്സനലും ചെൽസിയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി പത്തിന് വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിലാണ് ഫൈനൽ. സെമി ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചാണ് ആഴ്സനൽ ഫൈനലിലേക്ക് എത്തിയത്. രണ്ടാം സെമിയിൽ ചെൽസി 3-1ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് തോൽപ്പിച്ചത്.
മികച്ച ഫോമിലുള്ള പിയറി ഒൗബമയാംഗ് , നിക്കോളാസ് പെപ്പെ,അക്സാണ്ടർ ലക്കാസറ്റെ,ഗ്രാനിറ്റ് ഷാക്ക തുടങ്ങിയവരിലാണ് മൈക്കേൽ ആർട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്സനലിന്റെ പ്രതീക്ഷ.പ്രിമിയർ ലീഗിൽ എട്ടാം സ്ഥാനത്തായ ആഴ്സനലിന് എഫ്.എ കപ്പ് കിട്ടിയാൽ യുവേഫ ചാമ്പ്യൻസ് ലീഗ് ബർത്തും ലഭിക്കും. ഒളിവർ ജിറൂദിന്റെയും വില്ലെയ്ന്റെയും മിന്നൽ പ്രകടനങ്ങളാണ് ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസിയുടെ കരുത്ത്. പ്രിമിയർ ലീഗിൽ നാലാം സ്ഥാനത്തെത്തി ചെൽസി ചാമ്പ്യൻസ് ലീഗ് ബർത്തുറപ്പാക്കിക്കഴിഞ്ഞു.