മനില: ഒന്നിനു പിറകെ ഒന്നായി വിവാദ പരാമർശങ്ങൾ ഉയർത്തി വെട്ടിലാവുകയാണ് ഫിലിപ്പൈൻ പ്രസിഡന്റ് റോഡ്രിഗോ ദത്താർത്തേ. അണുനശീകരണത്തിന് ആൽക്കഹോൾ കിട്ടിയില്ലെങ്കിൽ പെട്രോൾ ഉപയോഗിക്കൂ എന്നാണ് പ്രസിഡന്റ് സാധാരണക്കാരോട് പറഞ്ഞിരിക്കുന്നത്. ഇതിനു മുൻപും സമാനമായ രീതിയിൽ പൊതുജനങ്ങളെ അധിക്ഷേപിക്കും വിധം പരാമർശങ്ങൾ ഉന്നയിച്ചിട്ടുണ്ട് ദത്താർത്തേ. അദ്ദേഹം തമാശ പറഞ്ഞതാണെന്ന് മന്ത്രാലയം വിശദീകരണം നൽകുമ്പോഴും അല്ല ഞാൻ പറഞ്ഞത് സത്യമാണ്. ആൽക്കഹോൾ കിട്ടാത്ത, പ്രത്യേകിച്ച് നിർദ്ധനരായവർ നേരെ പെട്രോൾ പമ്പിലേക്ക് ചെല്ലൂ രണ്ട് തുള്ളി പെട്രോൾ കൈയിലെടുത്ത് അണുനശീകരണത്തിന് ഉപയോഗിക്കൂ എന്നാണ് പ്രസിഡന്റിന്റെ ആഹ്വാനം. മാസ്ക് അണുവിമുക്തമാക്കാനും ഈ രീതി സ്വീകരിച്ചാൽ മതിയെന്നും ദത്താർത്തേ പറയുന്നു.