mg-uni

കോളേജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകം (ക്യാപ്) വഴി 10 ന് രാത്രി 11.55 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അന്ന് വൈകിട്ട് നാലു വരെയേ അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാൻ സാധിക്കൂ. ഒൻപതു മുതൽ 10ന് വൈകിട്ട് നാലുവരെ അപേക്ഷയിലെ വിവരങ്ങൾ പുതുക്കാനും ഓപ്ഷനുകളിൽ പുനഃക്രമീകരണം നടത്താനും കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ വരുത്താനും അവസരമുണ്ട്. 17ന് പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്‌മെന്റ് നടക്കും. 17, 18 തീയതികളിൽ അപേക്ഷയിലെ വിവരങ്ങൾ പുതുക്കാനും ഓപ്ഷനുകളിൽ പുനഃക്രമീകരണം നടത്താനും കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ വരുത്താനും അവസരമുണ്ട്. 22ന് ആദ്യ അലോട്ട്‌മെന്റ് നടക്കും. 22 മുതൽ 26ന് വൈകിട്ട് നാലുവരെ സർവകലാശാലയ്ക്കുള്ള ഫീസ് ഓൺലൈനായി അടയ്ക്കാം. 22 മുതൽ 26 വരെ പ്രവേശനത്തിനായി കോളേജിൽ ഓൺലൈൻ മുഖേന റിപ്പോർട്ട് ചെയ്യണം.

27, 28 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും. സെപ്തംബർ അഞ്ചിന് രണ്ടാം അലോട്ട്‌മെന്റ് നടക്കും. അഞ്ചു മുതൽ ഒമ്പതുവരെ രണ്ടാം അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രവേശനത്തിനായി കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. അഞ്ചു മുതൽ ഒമ്പതിന് വൈകിട്ട് നാലുവരെ സർവകലാശാലയ്ക്കുള്ള ഫീസ് ഓൺലൈനായി അടയ്ക്കാം. 10, 11 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും. 16ന് മൂന്നാം അലോട്ട്‌മെന്റ് നടക്കും. 16 മുതൽ 19ന് വൈകിട്ട് നാലുവരെ മൂന്നാംഅലോട്ട്‌മെന്റിന്റെ സർവകലാശാലയ്ക്കുള്ള ഫീസ് ഓൺലൈനായി അടയ്ക്കാം. ഇതേ തീയതികളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. 22ന് ക്ലാസ് ആരംഭിക്കും.

കൾച്ചറൽ, ഭിന്നശേഷി, സ്‌പോർട്‌സ് ക്വോട്ടയിലേക്കുള്ള ഓൺലൈൻ അപേക്ഷ പത്തിനകം നൽകണം. 12ന് പ്രൊവിഷണൽ റാങ്ക് പട്ടിക ക്യാപ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 13, 14 തീയതികളിൽ അതത് കോളജുകളിൽ അപേക്ഷകന്റെ രേഖകളുടെ പരിശോധന നടക്കും. 17ന് അന്തിമ റാങ്ക് പട്ടിക ക്യാപ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 17, 18 തീയതികളിൽ പ്രവേശനം നടക്കും. 18ന് രാത്രി 11.55നകം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകണം.

കമ്മ്യൂണിറ്റി മെരിറ്റ് സീറ്റിലേക്ക് 19ന് വൈകിട്ട് നാലുവരെ അപേക്ഷ നൽകാം. സെപ്തംബർ നാല്, അഞ്ച് തീയതികളിൽ റാങ്ക് പട്ടിക ഓൺലൈൻ പ്രവേശന പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പ്രൊവിഷണൽ റാങ്ക് പട്ടിക ഏഴിന് ക്യാപ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏഴു മുതൽ പ്രവേശനം ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനനടപടികൾ പൂർണമായി ഓൺലൈനാണ്.